കൊല്ലം: ബി.എസ്.എൻ.എൽ റിട്ട. ജനറൽ മാനേജർ പാപ്പച്ചനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയെന്ന കേസിൽ മൂന്നാം പ്രതിയായ തേ​വ​ള്ളി ചേ​രി​യിൽ ഓ​ല​യിൽ കാ​വിൽ വീ​ട്ടിൽ സരിതയുടെ ജാമ്യാപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. കൊലപാതകത്തിന്റെ മുഖ്യആസൂത്രക സരിതയാണെന്ന പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് ജാമ്യാപേക്ഷ തള്ളിയത്. രണ്ടാം പ്രതി കൊ​ല്ലം ഈ​സ്റ്റ് ആ​ശ്രാ​മം ചേ​രി​യിൽ ശാ​സ്​ത്രി​ന​ഗർ പോ​ള​ച്ചി​റ പ​ടി​ഞ്ഞാ​റ്റേതിൽ മാ​ഹിന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് കോടതി മാറ്റിവച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിസിൻ. ജി മുണ്ടയ്ക്കൽ ഹാജരായി.