 
കൊട്ടിയം: ലൈസൻസ് എൻജിനീയേഴ്‌സ് ആൻഡ് സൂപ്പർ വൈസേഴ്സ് ഫെഡറേഷൻ (ലെൻസ് ഫെഡ് ) കൊട്ടിയം യൂണിറ്റ് കൺവെൻഷൻ മയ്യനാട് ജ്യൂവൽ കൺസ്ട്രക്ഷൻ ഓഫീസിൽ ഏരിയ പ്രസിഡന്റ് വിജീഷ് ഉദ്‌ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എസ്. ബിനു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സന്തോഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി അൻസാർ റിപ്പോർട്ടും യൂണിറ്റ് ട്രഷറർ മനീഷ് കണക്കും അവതരിപ്പിച്ചു.