കൊല്ലം: പൂട്ടിക്കിടക്കുന്ന 100 മുതൽ 500 വരെ തൊഴിലാളികളുടെ ലൈസൻസ് ഉള്ള ഫാക്ടറി കെട്ടിടങ്ങൾ ഫാക്ടറി ഡയറക്ടറേറ്റിന്റെ അനുമതിയോടെ പൊളിച്ചു വിൽക്കാൻ അനുമതി നൽകരുതെന്ന് യു.ടി.യു.സി ദേശീയ പ്രസിഡന്റ് എ.എ. അസീസ് ആവശ്യപ്പെട്ടു
പരമ്പരാഗത വ്യവസായമായ കശുഅണ്ടി രംഗത്തുണ്ടായ പ്രതിസന്ധി മൂലമാണ് സ്വകാര്യ ഫാക്ടറികൾ കൂട്ടത്തോടെ പൂട്ടിക്കിടക്കുന്നത്. ഫാക്ടറികൾ തുറക്കാനോ സർക്കാർ ഏറ്റെടുത്ത് തൊഴിലാളികൾക്ക് തൊഴിൽ നൽകാനോ മുൻകാലങ്ങളിലെ പോലെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഫാക്ടറി ഉടമകൾ വ്യവസായ ഡയറക്ടറേറ്റിൽ ലൈസൻസ് ക്യാൻസൽ ചെയ്യാൻ കൊടുത്തിട്ടുള്ള അപേക്ഷകൾ അംഗീകരിക്കുന്നത് കൊണ്ടാണ് ഫാക്ടറികൾ പൊളിച്ചു വിൽക്കാനും ഭൂമി വിൽക്കാനും വ്യവസായികൾ തയ്യാറാക്കുന്നതെന്നും ഇത് മേഖലയുടെ നശീകരണത്തിന് വഴി തെളിയിക്കുമെന്നും എ.എ. അസീസ് പറഞ്ഞു.