കുന്നിക്കോട്: ആവണീശ്വരം എ.പി.പി.എം വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മാനേജരും കെ.പി.എസ് .എച്ച് .എ മുൻ സംസ്ഥാന പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന മാമി സാറിനെ(പി.രാമചന്ദ്രൻ നായർ ) അനുസ്മരിച്ച് നാട്. മാമി സാറിന്റെ 33-ാം ചരമവാർഷിക ദിനാചരണത്തോടനുബന്ധിച്ചാണ് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനങ്ങൾ നടത്തിയത്. സ്കൂളിൽ നടന്ന അനുസ്മരണ സമ്മേളനം മുൻ ഹൈക്കോടി ആക്ടിംഗ് ചീഫ് ജസ്റ്റിസ് സി.എൻ.രാമചന്ദ്ര നായർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ. നവാബ് അദ്ധ്യക്ഷനായി. സ്കൂൾ മാനേജർ ആർ.പത്മഗിരീഷ് സ്വാഗതം പറഞ്ഞു. മുൻ എം.എൽ.എ കെ.പ്രകാശ് ബാബു മുഖ്യ പ്രഭാഷണം നടത്തി. മുന്നാക്ക വികസന കമ്മീിഷൻ അംഗം ജി.രതികുമാർ , ആഗ്രോ ഇൻഡസ്ട്രീസ് ചെയർമാൻ ബെന്നി കക്കാട്, ഡി.സി.സി ജനറൽ സെക്രട്ടറി ബാബു മാത്യു, സി.പി.എം ഏരിയ സെക്രട്ടറി മുഹമ്മദ് അസ് ലം,, തലവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നെടുവന്നൂർ സുനിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.സജീവൻ, അഡ്വ.കാര്യറ നസീർ , ബി.ജെപി നിയോജക മണ്ഡലം പ്രസിഡന്റ് ബൈജു തോട്ടാശ്ശേരി, പ്രിൻസിപ്പൽ ഡോ.മീര.ആർ.നായർ ഹെഡ്മിസ്ട്രസ് ബി.ശ്രീകല, ആർ.പാർവ്വതി തുടങ്ങിയവർ പങ്കെടുത്തു. കോൺഗ്രസ് നേതൃത്വത്തിൽ കുന്നിക്കോട് ജംഗ്ഷനിൽ നടന്ന അനുസ്മരണ സമ്മേളനം എ.ഐ സി സി ജനറൽ സെക്രട്ടറി പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി.എം ബിജു അദ്ധ്യക്ഷനായി.