കൊല്ലം: ഓക്സ്ഫോർഡ് സ്കൂളിൽ നടന്ന വേണാട് സഹോദയ കോംപ്ലക്സ് ഫുട്ബോൾ ടൂർണമെന്റിൽ തേവലക്കര സ്ട്രാറ്റ്ഫോർഡ് പബ്ലിക് സ്കൂൾ ചാമ്പ്യന്മാരായി. കലയ്ക്കോട് ഐശ്വര്യ പബ്ലിക് സ്കൂൾ റണ്ണേഴ്സ് അപ്പ്‌ ആയി. കൊല്ലം ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി ഡോ. ജയരാജ്‌ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വേണാട് സഹോദയ കോംപ്ലക്സ് പ്രസിഡന്റ് ഡോ. കെ.കെ. ഷാജഹാൻ, ദി ഓക്സ്ഫോഡ് സ്കൂൾ മാനേജർ ഷാനവാസ്‌ എന്നിവർ സമ്മാനദാനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു, ഐശ്വര്യ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സഫീർഷാ, നാഷണൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ നാസിം സൈൻ, കോ ഓർഡിനേറ്റർ നിതിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.