photo
സാംസ്കാരിക സമുച്ചയം നിർമ്മിക്കാൻ ലക്ഷ്യമിടുന്ന കൊട്ടാരക്കര ചന്തമുക്കിലെ പാർക്കിംഗ് ഗ്രൗണ്ട്

കൊട്ടാരക്കര: തുക അനുവദിച്ചിട്ടും കൊട്ടാരക്കരയിൽ സാംസ്കാരിക സമുച്ചയത്തിന്റെ നി‌ർമ്മാണം തുടങ്ങാനായില്ല. ചന്തമുക്കിൽ നിലവിൽ നഗരസഭയുടെ പാർക്കിംഗ് ഗ്രൗണ്ടിലാണ് പൊതു ഇടം നിലനിറുത്തിക്കൊണ്ടുതന്നെ സാംസ്കാരിക സമുച്ചയം നിർമ്മിക്കാൻ പദ്ധതിയിട്ടത്. കെ.എൻ.ബാലഗോപാലിന്റെ ശ്രമഫലമായി ആദ്യം 2 കോടി രൂപയാണ് ആദ്യം അനുവദിച്ചത്. അന്തിമ രൂപരേഖ പ്രകാരം 63 ലക്ഷം രൂപ കൂടി അനുവദിച്ചെങ്കിലും തുടർ പ്രവർത്തനങ്ങൾക്ക് വേഗമില്ല.

നി‌ർമ്മാണത്തിന്

2.63 കോടി

പ്രതീക്ഷകൾക്ക് മങ്ങൽ

ചെയർമാന്റെ കാലാവധി

നിലവിലുള്ള നഗരസഭ ചെയർമാന്റെ കാലാവധി രണ്ട് മാസം കൂടിയാണുള്ളത്. മുന്നണി തീരുമാനപ്രകാരം അടുത്ത ഒരു വർഷക്കാലം സി.പി.ഐയ്ക്ക് ചെയർമാൻ സ്ഥാനം ലഭിക്കും. ഇതിന് മുൻപായി നിർമ്മാണോദ്ഘാടനം നടത്താമെന്ന് കണക്കുകൂട്ടിയെങ്കിലും പുരോഗതിയുണ്ടാകുന്നില്ല. തടസങ്ങൾ ഏറെയുള്ളതിനാൽ സാംസ്കാരിക സമുച്ചയം നിർമ്മിക്കാൻ കഴിയുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.