 
പുനലൂർ: വനമദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന അച്ചൻകോവിൽ ഗവ.എൽ.പി സ്കൂളിന് സമീപം പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തി. സമീപത്ത് മ്ലാവിന്റെ കാൽപ്പാടുകളും കണ്ടെത്തി. മ്ലാവിനെ കണ്ട് പുലി എത്തിയതാകാം എന്നും സംശയിക്കുന്നു.ഇതല്ല കടുവയുടെ കാൽപ്പാടുകൾ ആണെന്നും നാട്ടുകാർ പറയുന്നു. അച്ചൻകോവിൽ സ്കൂളിന് സമീപത്ത് അടക്കമുള്ള പ്രദേശങ്ങളിൽ പുലി,കടുവ,കാട്ടന അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. പുലിയുടേത് എന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തിയ സ്ഥലം അച്ചൻകോവിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള വനപാലകർ എത്തി പരിശോധിച്ചു.