കൊല്ലം: എഴുകോൺ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ ജയപ്രകാശ് നാരായണൻ ഉദ്ഘാടനം ചെയ്തു. മുൻ ബ്ലോക്ക് പ്രസിഡന്റ് കെ. മധുലാൽ അദ്ധ്യക്ഷത വഹിച്ചു. തുടർന്നു നടന്ന അനുസ്മരണ സമ്മേളനത്തിലും പുഷ്പാർച്ചനയിലും എഴുകോൺ നാരായണൻ, ബി. രാജേന്ദ്രൻ നായർ, അഡ്വ. സജീവ് ബാബു, അഡ്വ. എം.എസ്. അജിത്കുമാർ, സി.ആർ. അനിൽകുമാർ, ചാലുക്കോണം അനിൽകുമാർ, എസ്. മുരളീധരൻ, ബിനു കോശി, ഷാബുരവീന്ദ്രൻ, ജയചന്ദ്രൻ, സി.രാജ് മോഹൻ, രാജീവ് വിനായക, അലിയാര് കുഞ്ഞ്, രാധാകൃഷ്ണ പിള്ള, കാദർ, രാജൻ കാവൂർ, സുവർണ്ണ,അഡ്വ. അനുരാ, ഷീല കളപ്പിലാ, രാജു,തോമസ്, സുദേശൻ. ജോൺസൺ കൊട്ടറ, ജോജി ചിറ്റാഗോഡ്, പ്രിൻസ് കരീപ്ര എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി