photo
കരുനാഗപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഇന്ദിരാഗാന്ധിയുടെ നാല്പതാം രക്തസാക്ഷിദിനാചരണം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ഇന്ദിരാഗാന്ധിയുടെ നാല്പതാമത്തെ രക്തസാക്ഷിദിനം കരുനാഗപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ ആചരിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് അഡ്വ.കെ.എ. ജവാദ് അദ്ധ്യക്ഷനായി. എം.അൻസാർ, നജീബ് മന്നേൽ, സോമരാജൻ, ഗോപിനാഥ പണിക്കർ, ജയകുമാർ, സലിംകുമാർ,റാഷിദ്‌ വാലേൽ, ടോമി, ആർ.എസ് കിരൺ,നസീംബീവി എന്നിവർ സംസാരിച്ചു.

തയ്യൽ തൊഴിലാളി കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ അനുസ്മരണ സമ്മേളനം സംസ്ഥാന പ്രസിഡന്റ് ബാബു അമ്മവീട് ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് സബീർ വവ്വാക്കാവ് അദ്ധ്യക്ഷനായി. ജില്ലാ, സംസ്ഥാന ഭാരവാഹികളായ ശുഭകുമാരി ദ്വാരക, ജലജശിവശങ്കരൻ, രമണൻ പൈനുംമുട്ടിൽ, ശകുന്തള അമ്മവീട്, സാലിക, ടി.കെ.സുരേന്ദ്രൻ, സുബൈദ റസാക്ക്, ഗീതകുമാരി എന്നിവർ സംസാരിച്ചു. ആദിനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഇന്ദിരാ ഗാന്ധി രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു. വാർഡുകളിൽ ജീവകാരുണ്യ സഹായവിതരണം,പുഷ്പാർച്ചന, അനുസ്മരണ പ്രഭാഷഷണം എന്നിവ സംഘടിപ്പിച്ചു. സംഘപ്പുര മുക്കിൽ നടന്ന 20-ാം വാർഡിലെ അനുസ്മരണ ചടങ്ങ് പ്രസിഡന്റ് കെ.എം.നൗഷാദ് ഉദ്ഘാടനം ചെയ്തു. സുമാരൻ അദ്ധ്യക്ഷനായി. വി.പി.എസ് മേനോൻ അനുസ്മരണ പ്രഭാഷണം നടത്തി. ആദിനാട് ഗിരീഷ്,സോമൻ, കുറ്റിയിൽ സൈനുദ്ദീൻ കുഞ്ഞ്, നിഥിൻ,ബിജു തേജോമയ തുടങ്ങിയവർ സംസാരിച്ചു.