ഓയൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച സ്നേഹസ്പർശം, വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ കുടുംബ സഹായ വിതരണോദ്ഘാടനം ഓയൂർ ജംഗ്ഷനിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി നിർവഹിച്ചു. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 10 ലക്ഷം രൂപ വീതം 5 കുടുംബങ്ങൾക്ക് വിതരണം ചെയ്തു. കെ.വി.വി ഇ എസ് ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി ജോജോ കെ.എബ്രഹാം, പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.മായ, ഓയൂർ യൂണിറ്റ് പ്രസിഡന്റ് എസ്.സാദിഖ്, ജനറൽ സെക്രട്ടറി കെ.രാജേന്ദ്രൻ , ട്രഷറർ ജി.തുളസീധരൻ നായർ ,വൈ.പ്രസി.യു.സുധീർ , ജില്ലാ ട്രഷറർ എസ്.കബീർ, കെ. വി.വി.ഇ.എസ് വനിതാ വിഭാഗം ജില്ലാപ്രസിഡന്റ് ശാന്താ മോഹൻ , മേഖലാപ്രസിഡന്റ് നവാസ് പുത്തൻ വീട് എന്നിവർ സംസാരിച്ചു. കെ.വി.വി ഇ.എസിൽ അംഗങ്ങളായിരിക്കെ വ്യാപാരി മരണപ്പെട്ടാൽ കുടുബത്തിന് 10 ലക്ഷംരൂപ നൽകുന്ന പദ്ധതിയാണ് സ്നേഹസ്പർശം.