കൊല്ലം: ദീപാവലി വിപണിയിൽ നേട്ടം കൊയ്ത് കൊല്ലം കുടുംബശ്രീ. ആഘോഷങ്ങളുടെ ഭാഗമായി കുടുംബശ്രീ കൊല്ലം ജില്ലാ മിഷൻ നടത്തിയ ദീപാവലി പ്രദർശന വിപണന മേളയിൽ 1,25 ലക്ഷം രൂപയുടെ വിറ്റുവരവാണ് ലഭിച്ചത്.
ജില്ലയിലെ തിരഞ്ഞെടുത്ത 10 സംരംഭകരാണ് മേളയിൽ പങ്കെടുത്തത്. ദീപാവലി ആഘോഷങ്ങൾക്ക് മധുരമേകുന്ന വിവിധതരം ലഡ്ഡു, ഗുലാബ് ജമുൻ, കേസരി , ബർഫി, ജിലേബി, ഹൽവ, ഹോംമെയ്ഡ് ചോക്‌ലേറ്റുകൾ, പായസം, കുടുംബശ്രീ സംരംഭകരുടെ മറ്റു ഉത്പന്നങ്ങൾ, കൂടാതെ മില്ലെറ്റ് ഉത്പന്നങ്ങൾ, തേൻ ഉത്പന്നങ്ങൾ എന്നിവ വില്പനയ്ക്ക് എത്തിയിരുന്നു. കളക്ടറേറ്റ് അങ്കണത്തിൽ കഴിഞ്ഞ 28, 29, 30 തീയതികളിലാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. കുടുംബശ്രീ സംരംഭകരുടെ ഉത്പ്പന്നങ്ങളുടെ ഗുണമേന്മയാണ് ജനങ്ങളിലെ വർദ്ധിച്ചു വരുന്ന സ്വീകാര്യത എന്നും തുടർന്നും വ്യത്യസ്തമായ മേളകൾ നടത്തുമെന്നും കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പറഞ്ഞു.