പോരുവഴി : എസ്.എൻ.ഡി. പി യോഗം കുന്നത്തൂർ യൂണിയനിലെ ശ്രീനാരായണ എംപ്ലോയിസ് ഫോറത്തിന്റെയും ശാസ്താംകോട്ട എം.ടി.എം.എം മിഷൻ ഹോസ്പിറ്റലിന്റെയും നേത്രത്വത്തിൽ കോവൂർ ഗേൾസ് ഹൈസ്കൂളിൽ വച്ച് സൗജന്യ നേത്രചികിത്സ ക്യാമ്പ് നടത്തി. മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് തരകൻ ഉദ്ഘാടനം ചെയ്തു. കുന്നത്തൂർ യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. എസ്.എൻ.ഇ.എഫ് ജില്ലാ പ്രസിഡന്റ് ഗിരീഷ് കുമാർ സംഘടനാ സന്ദേശം നൽകി. എസ്.എൻ.ഇ.എഫ് യൂണിയൻ പ്രസിഡന്റ് യു. അനിൽകുമാർ അദ്ധ്യക്ഷനായി. സെക്രട്ടി എൽ.ലീന സ്വാഗതം പറഞ്ഞു. യോഗം ഡയറക്ടർ ബോർഡ് മെമ്പർ വി.ബേബികുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജി രാമചന്ദ്രൻ, കോവൂർ ശാഖാ പ്രസിഡന്റ് സോമൻ, സെക്രട്ടറി ശോഭന മോഹൻ എസ്.എൻ.എഫ് യൂണിയൻ ട്രഷറർ ജ്യോതിനാഥ്, എം.ടി.എം.എം നേത്ര വിഭാഗം ഡോ.ദുർഗ്ഗ, കോവൂർ ശാഖാ വനിതാ സംഘം പ്രസിഡന്റ് ഷൈലജ വിമലാക്ഷൻ, സെക്രട്ടറി രഞ്ജു എന്നിവർ സംസാരിച്ചു. എസ്.എൻ.എഫ് യൂണിയൻ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം വി.സജു നന്ദി പറഞ്ഞു.