photo
മൈനാഗപ്പള്ളി കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഇന്ദിരാ ഗാന്ധി സ്മൃതി യാത്ര മണ്ഡലം പ്രസിഡന്റിന് പതാക കൈമാറി ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: ഇന്ദിരാ ഗാന്ധിയുടെ 40-ാം രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി കോൺഗ്രസ് മൈനാഗപ്പള്ളി കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധി സ്മൃതി യാത്ര നടത്തി. മൈനാഗപ്പള്ളി കിഴക്ക് മണ്ഡലം പ്രസിഡന്റ് പി.എം. സെയ്തിന് പതാക കൈമാറി കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം

ഡി.സി .സി അംഗം എം.ഹരിലാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എം. സെയ്ദ് അദ്ധ്യക്ഷനായി. മുൻ ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽനൗഷാദ്, പഞ്ചായത്ത് പ്രസിഡന്റ് വർഗ്ഗീസ് തരകൻ, വൈസ് പ്രസിഡന്റ് ബി.സേതു ലക്ഷ്മി, ഡി.സി.സി ജനറൽ സെക്ടറി തോമസ് വൈദ്യൻ, മഠത്തിൽ ഐ. സുബയർ കുട്ടി, ഷാജി ചിറക്കുമേൽ, കൊയ്വേലി മുരളി, കെ.പി.അൻസർ,നൂർ ജഹാൻ ഇ ബ്രാഹിം, ടി.ജി.എസ്.തരകൻ, തടത്തിൽ സലിം, സൈറസ് പോൾ, പി.ആർ. ബിജു, സുരേഷ് പുത്തൻ മഠത്തിൽ, പി.അബ്ലാസ് ,പി.ആർ.ഹരി മോഹനൻ ,ജോൺസൻ വൈദ്യൻ, തങ്കച്ചൻആറ്റുപുറം, വൈ.സാജിദ ബീഗം, അബ്ദുൽ സലാം പോരുവഴി , വൈ.സാജിദ ബീഗം , പി.ചിത്രലേഖ, സി.എസ്. രതീശൻ തുടങ്ങിയവർ സംസാരിച്ചു.