 
കൊല്ലം: ജഡ്ജിമാരുടെ നിയമന പാനലിൽനിന്ന് മുസ്ലിം സമുദായത്തെ അവഗണിക്കുന്ന നടപടി ആശങ്കാജനകമാണെന്ന് മുസ്ലിം എംപ്ലോയീസ് കൾച്ചറൽ അസോസിയേഷൻ (മെക്ക) കൊല്ലം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. നീതിന്യായ വ്യവസ്ഥകൾ അടക്കം മുഴുവൻ നിയമനങ്ങളിലും ജനസംഖ്യാനുപാതികമായ പ്രാതിനിദ്ധ്യം ഉറപ്പുവരുത്തിയാൽ മാത്രമേ സാമൂഹിക നീതി പുലരുകയുള്ളൂ. രാജ്യത്ത് നടപ്പിലാക്കാൻ പോകുന്ന സെൻസസ് പ്രവർത്തനങ്ങൾ കുറ്റമറ്റതാക്കണമെന്ന് യോഗം കേന്ദ്ര ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. മെക്ക സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എം.എ..ലത്തീഫ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.അബ്ദുസമദ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ എ.മ ഹ്മൂദ്,അബ്ദുസ്സലാം ക്ലാപ്പന,സംസ്ഥാന സെക്രട്ടറി കെ.കെ.ജുനൈദ്ഖാൻ,ജില്ലാ ജനറൽ സെക്രട്ടറി തേവലക്കര ജെ.എം. നാസറുദ്ദീൻ,ജില്ലാ സെക്രട്ടറി എസ്. മുഹമ്മദ് സുഹൈൽ, പി.എ. യൂസഫ് കുഞ്ഞ് മൗലവി, കെ. മുഹമ്മദ് കോയ,അബ്ദുൽ റഷീദ് കുന്നത്തൂർ, എം എം. മുഹമ്മദ് ഇല്യാസ് എന്നിവർ പ്രസംഗിച്ചു.