d
ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും സർദാർ വല്ലഭായി പട്ടേൽ,ഉമ്മൻചാണ്ടി ജന്മദിന അനുസ്മരണവും കണ്ണനല്ലൂരിൽ ഡി.സി.സി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: തൃക്കോവിൽവട്ടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായും സർദാർ വല്ലഭായി പട്ടേൽ, ഉമ്മൻചാണ്ടി എന്നിവരുടെ ജന്മദിനത്തോടനുബന്ധിച്ചും കണ്ണനല്ലൂരിൽ സംഘടിപ്പിച്ച പുഷ്പാർച്ചനയും അനുസ്മരണയോഗവും ഡി.സി.സി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.എൽ. നിസാമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു, എ. നാസിമുദ്ദീൻ ലബ്ബ, മുഖത്തല ഗോപിനാഥൻ, എം. തോമസ് കുട്ടി, ഡോ. പി.എ. അബ്ദുൽ മജീദ് ലബ്ബ, സുധീർ ചേരിക്കോണം, കെ.ആർ. സുരേന്ദ്രൻ, ആസാദ് നാല്പങ്ങൾ, വിൽസൺ കല്ലുവിള, സുദേവൻ, ഷംനാദ്, ശിഹാബുദ്ദീൻ, സതീഷ് വെട്ടിത്താഴം, ഷമീർ സിമ്പൽ,വിജയകുമാരിഅമ്മ, ഷഹീർ മുട്ടക്കാവ്, ബിജു ജേക്കബ് കൂരീപ്പള്ളി, ബിജി മുഖത്തല, അമീർ മുട്ടക്കാവ്, ഇബ്രാഹിംകുട്ടി കുറ്റിച്ചിറ, വിനോദ് പേരയം, നിഷാദ് അലി, അജിത്ത് ത്രിവേണി, ഷാജി കുറുമണ്ണ, പി.സി. ജോൺ , രാജീവ് ഡീസന്റ് മുക്ക്, നിസാം പേരയം, ഹമീദ് പുതുച്ചിറ, ജാസ്മിൻ മുഖത്തല, ബീമ, ഷംസുദ്ദീൻ, ഭാസ്കരൻ സുൽഫിക്കർ എന്നിവർ സംസാരിച്ചു.