കൊല്ലം: സി.പി.എം കൊല്ലം ഏരിയാ സമ്മേളനത്തിന് തുടക്കമായി. ഇന്ന് രാവിലെ 10ന് കൊല്ലം ടൗൺ ഹാളിൽ മന്ത്രി കെ.എൻ. ബാലഗോപാൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. രാജേന്ദ്രൻ, കെ. വരദരാജൻ, എം.എച്ച്. ഷാരിയർ, ചിന്ത ജെറോം, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ബി. തുളസീധരക്കുറുപ്പ്, എക്സ്. ഏണസ്റ്റ്, വി.കെ. അനിരുദ്ധൻ എന്നിവർ സംസാരിക്കും. രണ്ടിന് പ്രതിനിധി സമ്മേളനം തുടരും. 3ന് നടക്കുന്ന പൊതുസമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ. വരദരാജൻ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം പി.കെ. പ്രേംനാഥ് മുഖ്യപ്രഭാഷണം നടത്തും. ക്യു.എ.സി മൈതാനത്ത് നിന്നു പൊതുസമ്മേളന നഗരിയിലേക്ക് ചുവപ്പ് സേന പരേഡുണ്ടാകും.