 
കടയ്ക്കൽ: തേവന്നൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ 'പൊലീസിനെ അടുത്തറിയാം' എന്ന പരിപാടിയുടെ ഭാഗമായി ചടയമംഗലം പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു.
ചടയമംഗലം എസ്.എച്ച്.ഒ എൻ. സുനീഷ് പൊലീസ് സംവിധാനത്തെക്കുറിച്ചും സേനയിലെ ഓരോ ഉദ്യോഗസ്ഥന്റെ ചുമതലകളെക്കുറിച്ചും പൊലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ചും കേഡറ്റുകൾക്ക് വിശദീകരിച്ച് കൊടുത്തു . സ്റ്റേഷനിൽ കരുതിയിരുന്ന ആയുധങ്ങളുടെ പേര്, ഉപയോഗ രീതി, അതിന്റ പ്രാധാന്യം എന്നിവ സബ് ഇൻസ്പെക്ടർ മോനിഷ് , ജോൺ മാത്യു എന്നിവർ വിശദീകരിച്ചു. സി.പി.ഒ അനിൽകുമാർ, എ.സി.പിഒ.സിമി എന്നിവരും പരിപാടിയിൽ പങ്കെടുത്തു. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് മധുരം നൽകി.