kudivellam
1

കൊടുങ്ങല്ലൂർ : നാട്ടിക ഫർക്കയിലെ കുടിവെള്ളക്ഷാമമുള്ള പ്രദേശങ്ങൾ നേരിട്ട് കണ്ട് വിലയിരുത്താൻ ജല അതോറിറ്റി മദ്ധ്യമേഖലാ ചീഫ് എൻജിനിയർ ശ്രീനാരായണപുരം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. ഇരിങ്ങാലക്കുട ജല അതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനിയർ, പ്ലാസ്റ്റിക് ചീഫ് എൻജിനീയർ, മതിലകം സെക്്ഷൻ അസിസ്റ്റന്റ് എൻജിനിയർ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഇന്നലെ ഗോത്തുരുത്ത് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ സന്ദർശിച്ച സംഘം അടുത്ത ദിവസങ്ങളിൽ നാട്ടിക ഫർക്കയിലെ മറ്റ് സ്ഥലങ്ങളും സന്ദർശിച്ച് അവിടുത്തെ സ്ഥിതിഗതികൾ വിലയിരുത്തും.
നാട്ടിക ഫർക്കയിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജിയിൽ നിർദ്ദേശങ്ങൾ സമർപ്പിക്കണമെന്ന് ജല അതോറട്ടറി സെക്രട്ടറിയോട് കഴിഞ്ഞ മാസം ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. അതനുസരിച്ച് പി.ഡബ്ല്യു.ഡി, ദേശീയപാതയുമായി ബന്ധപ്പെട്ട പഞ്ചായത്തുകൾ യോഗം വിളിച്ചുചേർത്തിരുന്നു. റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ നിന്ന് വിവരങ്ങൾ നേരിട്ട് വിലയിരുത്താൻ വേണ്ടിയാണ് ജല അതോറിറ്റി ഉദ്യോഗസ്ഥർ പ്രദേശങ്ങളിൽ നേരിട്ടെത്തുന്നത്.