dog
1

അന്നമനട: കാവുപുരയിൽ ഒരാളെയും പശുവിനെയും മറ്റ് നായകളെയും കടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച തെരുവ് നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചതോടെ തെരുവ് നായകളെ വാക്‌സിനേറ്റ് ചെയ്യാൻ അന്നമനട പഞ്ചായത്ത്. 16-ാം വാർഡിലെ കാവുപുരയിലാണ് ശനിയാഴ്ച തെരുവു നായ ഒരാളെയും പശുവിനെയും മറ്റ് നായകളെയും കടിച്ചത്. തളിക്കുളത്ത് നിന്നും വന്ന ഡോഗ് സ്‌ക്വാഡ് പിടികൂടിയ നായ ഞായറാഴ്ച ചാവുകയും മണ്ണുത്തി വെറ്ററിനറി കോളേജിൽ തിങ്കളാഴ്ച നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ പേവിഷ ബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. നായയുടെ കടിയേറ്റ മറ്റ് മൃഗങ്ങളെ മനുഷ്യ സമ്പർക്കമില്ലാത്ത വിധത്തിൽ സൂക്ഷിക്കണമെന്ന് നിർദ്ദേശം നൽകിയിരിക്കയാണ് പഞ്ചായത്ത്. മൃഗസംരക്ഷണ വകുപ്പ് മുഖാന്തരം പഞ്ചായത്ത് വാക്‌സിനേഷൻ നടപടികൾ ആരംഭിച്ചിട്ടുമുണ്ട്. ഇന്നലെ 65 തെരുവ് നായകൾക്ക് വാക്സിനേഷൻ പൂർത്തിയാക്കിയിട്ടുണ്ട്.