പുതുക്കാട്: ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ സ്‌കിൽ ഡെവലപ്‌മെന്റ് സെന്റർ അനുവദിച്ചതായി കെ.കെ. രാമചന്ദ്രൻ എം.എൽ.എ അറിയിച്ചു. തൊഴിൽ സാദ്ധ്യതയുള്ള അറിവ് നൽകുകയാണ് ലക്ഷ്യം. പുതുക്കാട് ജി.വി.എച്ച്.എസ്.എസിൽ ആരംഭിക്കുന്ന സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററിൽ എ.ഐ മെഷീൻ ലേണിംഗ്, ജൂനിയർ ടെലികോം ഡാറ്റ അനലിസ്റ്റ്, ഇലക്ട്രിക്കൽ വെഹിക്കിൾ സർവീസ് ടെക്‌നീഷ്യൻ എന്നീ കോഴ്‌സുകളാണ്. 21.5 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. എസ്.എസ്.എൽ.സി പൂർത്തിയാക്കിയ 15 മുതൽ 23 വയസുവരെയുള്ള വിദ്യാർത്ഥികൾക്കാണ് ഇതിൽ പ്രവേശനാനുമതിയുള്ളത്. സമഗ്ര ശിക്ഷാ കേരളം കൊടകര ബി.ആർ.സിയുടെ നേതൃത്വത്തിൽ സ്റ്റാർസ് പദ്ധതി പ്രകാരമാണ് സ്‌കിൽ ഡെവലപ്‌മെന്റ് സെന്റർ അനുവദിച്ചത്. സ്‌കൂളിൽ നടന്ന സ്‌കിൽ ഡെവലപ്‌മെന്റ് സെന്റർ കമ്മിറ്റി രൂപീകരണയോഗം കെ.കെ. രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വി.എസ്. പ്രിൻസ്, സരിത രാജേഷ്, കെ.പി. സംഗീത, എം.പി. ബിന്ദു , ജോസഫ്,വി.ബി.സിന്ധു എന്നിവർ സംസാരിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9447619164 എന്ന നമ്പറിൽ ബന്ധപ്പെടാം.