1

തൃശൂർ: മഴുവഞ്ചേരി ഭാരതീയ വിദ്യാവിഹാർ സ്‌കൂളിൽ 11 ദിവസം നീളുന്ന നവരാത്രി അക്ഷരോത്സവത്തിന് നാളെ തുടക്കം. വൈകിട്ട് 5ന് വിദ്യാഭ്യാസ സമ്മേളനവും കലാസംഗമവും സ്വാമി സദ്ഭവാനന്ദ ഉദ്ഘാടനം ചെയ്യും. ചൂണ്ടൽ പഞ്ചായത്ത് പ്രസിഡന്റ് രേഖ സുനിൽ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. എസ്. രാധാകൃഷ്ണൻ പ്രഭാഷണം നടത്തും. ദിവസവും വൈകിട്ട് 5 മുതൽ സംഗീത - നൃത്ത - വാദ്യ കലാപരിപാടികൾ അരങ്ങേറും. 11ന് നാലിന് കുമാരിപൂജയും 12ന് നാലിന് മാതൃപൂജയും ഉണ്ടാകും. 13ന് രാവിലെ എട്ടിന് പത്ത് ആചാര്യന്മാരുടെ നേതൃത്വത്തിൽ എഴുത്തിനിരുത്തൽ ചടങ്ങ് നടക്കും. കലാമണ്ഡലം ഗോപി ഉദ്ഘാടനം ചെയ്യും. വിദ്യാരംഭത്തോടൊപ്പം വിദ്യാഗോപാല മന്ത്രാർച്ചനയും ഹോമവും നടത്തുമെന്ന് ഭാരവാഹികളായ ചെയർമാൻ കെ. കിട്ടു നായർ, മാനേജർ എൻ. ഹരീന്ദ്രൻ, പ്രിൻസിപ്പൽ എം.എസ്. സുജ എന്നിവർ പറഞ്ഞു.