1

വലപ്പാട്: യൂറോപ്യൻ രാജ്യങ്ങളിലെ കിൻഡർ ഗാർട്ടൻ മേഖലയിൽ പ്രചാരത്തിലുള്ള മോണ്ടിസോറി പാഠ്യപദ്ധതി തീരദേശ മേഖലയിലെ കുട്ടികളിലേക്ക് കൂടി എത്തിക്കുക എന്ന ലക്ഷ്യത്തോടെ മണപ്പുറം സി.ഇ.ഒ നന്ദകുമാർ, തന്റെ സ്വപ്ന പദ്ധതി മണപ്പുറം ഗീതാരവി പബ്ലിക് സ്‌കൂളിൽ ആരംഭിച്ചു. മോണ്ടിസോറി സ്ഥാപകയായ മരിയ മോണ്ടിസോറിയുടെ 154ാം ജന്മദിനാഘോഷ വേളയിൽ നടത്തിയ പരിപാടികളുടെ ഉദ്ഘാടനം പ്രിൻസിപ്പൽ മിന്റു പി.മാത്യു നടത്തി.


അഡ്മിനിസ്‌ട്രേറ്റർ അതുല്യ, സീനിയർ അദ്ധ്യാപിക രജനി എന്നിവർ സന്നിഹിതരായി. മറ്റ് സ്‌കൂളുകളിൽ നിന്നും ഭിന്നമായ രീതിയിൽ രണ്ടാം ക്ലാസ് വരെ മോണ്ടിസോറി രീതി മഗീതിൽ വിപുലമാക്കി. മോണ്ടിസോറി തനതുരൂപത്തിൽ നടപ്പിലാക്കിയിട്ടുള്ളത് മണപ്പുറം ഗീതാ രവി പബ്ലിക് സ്‌കൂളിൽ മാത്രമാണെന്ന് അധികൃതർ പറഞ്ഞു. മോണ്ടിസോറി രീതി പ്രകാരം ഓരോ ക്ലാസിലും മോണ്ടിസോറി കോഴ്‌സ് പാസായ പ്രധാന അദ്ധ്യാപകരും അസിസ്റ്റന്റുമാരും ആയമാരും സേവനം ചെയ്യുന്നുണ്ട്.

ഓരോ കെ.ജി ക്ലാസുകൾക്കുമായി പ്രത്യേകം സജ്ജമാക്കിയ ആധുനിക മോണ്ടിസോറി ലാബുകളുണ്ട്. കളി രീതിയിലൂടെ പഠനം ലളിതമാക്കുകയെന്ന മരിയ മോണ്ടിസോറിയുടെ വീക്ഷണത്തെ പ്രാവർത്തികമാക്കാനാണ് വി.പി.നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ശ്രമിക്കുന്നത്. വി.ആർ ലാബിന്റെ പ്രവർത്തനം കെ.ജിയിലേക്ക് കൂടി വ്യാപിപ്പിച്ചതോടെ മഗീതിലെത്തുന്ന ഓരോ കുട്ടിയുടെയും വിദ്യാഭ്യാസത്തിന്റെ ആരംഭ വേളയിൽ അത്യാധുനിക ഉപകരണങ്ങളുമായി സംവദിക്കാനുള്ള അവസരം കുട്ടികൾക്ക് കിട്ടും.