 
തൃശൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് തൃശൂർ റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ നിവേദനം നൽകി. റെയിൽവേ മേഖലയിൽ കേരളത്തിന്റെ അടിസ്ഥാന സൗകര്യവികസനം സംബന്ധിച്ചും തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ റെയിൽവേ വികസന ആവശ്യങ്ങൾ സംബന്ധിച്ചും രണ്ട് നിവേദനങ്ങളാണ് രാമനിലയത്തിൽ മന്ത്രിയെ സന്ദർശിച്ച ദക്ഷിണ റെയിൽവേ ഉപദേശക സമിതി അംഗം എം. ഗിരീശൻ, തൃശൂർ റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി. കൃഷ്ണകുമാർ എന്നിവർ ചേർന്ന് കൈമാറിയത്. ബി.ജെ.പി നേതാക്കളായ കെ.കെ. അനീഷ് കുമാർ, കെ.ആർ. ഹരി, രഘുനാഥ് സി. മേനോൻ, പാറമേക്കാവ് ദേവസ്വം മുൻ പ്രസിഡന്റ് സതീഷ് മേനോൻ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.