1

തൃശൂർ: ലോകം മുഴുവൻ ഗാന്ധിയിലേക്ക് അടുക്കുമ്പോൾ രാജ്യത്തെ ഭരണാധികാരികൾ ഗാന്ധിജിയിൽ നിന്ന് അകലുകയാണെന്ന് മുൻനിയമസഭാ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ. ഗാന്ധിജിയുടെ 155-ാം ജന്മ വാർഷികത്തിന്റെയും എ.ഐ.സി.സി പ്രസിഡന്റായതിന്റെ ശതാബ്ദിയുടെയും ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ് അദ്ധ്യക്ഷനായി. ജോസ് വള്ളൂർ, ടി.വി.ചന്ദ്രമോഹൻ, ജോസഫ് ചാലിശ്ശേരി, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, എ.പ്രസാദ്, കെ.ബി.ശശികുമാർ, ഐ.പി.പോൾ, സി.ഒ.ജേക്കബ്, നിജി ജസ്റ്റിൻ, സി.ഐ.സെബാസ്റ്റ്യൻ, എൻ.കെ.സുധീർ, സുബിബാബു, കെ.എച്ച്.ഉസ്മാൻഖാൻ, കെ.കെ.ബാബു, സിജോ കടവിൽ, കെ.വി.ദാസൻ, ബൈജു വർഗ്ഗീസ്, രവി താണിക്കൽ, കെ.ബി.ജയറാം,സി.ടി.ആന്റസ്, പി.ശിവശങ്കരൻ, ടി.നിർമ്മല , കെ.പി.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.