ചാവക്കാട്: മഹാത്മ ഗാന്ധിയുടെ 155-ാം ജന്മദിനവും, ഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അദ്ധ്യക്ഷനായതിന്റെ നൂറാം വാർഷികവും ചാവക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രി പരിസരത്തെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചനയും ഗാന്ധി സ്മൃതി സദസും നടത്തി ആചരിച്ചു. യു.ഡി.എഫ് മുൻ കൺവീനർ കെ. നവാസ് ഉദ്ഘാടനം ചെയ്തു. ചാവക്കാട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.വി. യൂസഫലി അദ്ധ്യക്ഷനായി. കോൺഗ്രസ് നേതാക്കളായ ടി.എച്ച്. റഹീം, കെ.എസ്. സന്ദീപ്, എ.കെ. മുഹമ്മദാലി, നവാസ് തെക്കുംപുറം,ജമാൽ താമരത്ത്, ഷുക്കൂർ കോനാരത്ത്, അനിത ശിവൻ, കെ.കെ. ഹിരോഷ്, മുബാറഖ് ഇംബാറക്, അഷറഫ് ബ്ലാങ്ങാട്, ഇസ്ഹാഖ് മണത്തല, ഷക്കീർ മണത്തല , ജമാൽ കുന്നത്ത്, ഹക്കീം ഇംബാറക്, സലാം മണത്തല, ഉമ്മർ പുന്ന, ബാബു കണ്ണികുത്തി, എം.സി. പ്രവീൺ കുമാർ എന്നിവർ നേതൃത്വം നൽകി.