rk1-

കയ്പമംഗലം: സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടി കയ്പമംഗലം പഞ്ചായത്ത്. സംസ്ഥാന സർക്കാറിന്റെ 'ഡിജി കേരളം 'പദ്ധതിയിലൂടെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടുന്ന പഞ്ചായത്തായി മാറിയിരിക്കുകയാണ് കയ്പമംഗലം പഞ്ചായത്ത്. കയ്പമംഗലത്തെ 20 വാർഡിലും 14നും 65 നും ഇടയിൽ പ്രായമുള്ള ഡിജിറ്റൽ സാക്ഷരത ഇല്ലാത്തവരെ കണ്ടെത്തി ഇവർക്ക് പരിശീലനം നൽകിയ ശേഷം മൂല്യനിർണയം നടത്തിയാണ് കയ്പമംഗലം പഞ്ചായത്ത് ഈ നേട്ടം കൈവരിച്ചത്. മൂന്ന് ഘട്ടങ്ങളിലായി നടന്ന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് ഏറെ പ്രയോജനകരമാകുകയും ചെയ്തു. 1500ഓളം പേരാണ് പദ്ധതിയിലൂടെ പുതുതായി ഡിജിറ്റൽ സാക്ഷരത കൈവരിച്ചത്.