കൊട്ടേക്കാട്: മരിയൻ തീർത്ഥകേന്ദ്രമായ കൊട്ടേക്കാട് സെന്റ് മേരീസ് അസംപ്ഷൻ ഫൊറോന പള്ളിയിലെ പരിശുദ്ധ ഫാത്തിമനാഥയുടെ തിരുനാളിന്റെ സ്വാഗതസംഘം ഓഫീസ് തൃശൂർ അതിരൂപതാ സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജോജു ആളൂർ അദ്ധ്യക്ഷനായി. ഈ മാസം 19, 20 തീയതികളിലാണ് തിരുനാൾ. ആറിന് വൈകിട്ട് അഞ്ചിന് മരിയൻ റാലി നടക്കും. നിശ്ചലദൃശ്യങ്ങളും ഫാത്തിമനാഥയുടെ പ്രച്ഛന്നവേഷധാരികളും മാലാഖക്കുട്ടികളും റാലിയെ ആകർഷകമാക്കും. ബുധനാഴ്ച വരെ വൈകിട്ട് ആറരയ്ക്കു മരിയൻ കൺവെൻഷൻ ഫാ. റോയ് വേളക്കൊമ്പിൽ കൺവെൻഷൻ നയിക്കും. പത്തിന് രാവിലെ തിരുനാൾ കൊടിയേറ്റത്തോടെ നവനാൾ തിരുകർമങ്ങൾക്കു തുടക്കമാകും.