മൂവാറ്റുപുഴ: കല്ലൂർക്കാട് പേരമംഗലം നാഗരാജ ക്ഷേത്രത്തിൽ നവരാത്രി ആചരണ പരിപാടികൾ നാളെ ആരംഭിക്കും. സമാപന ദിനമായ 13ന് ക്ഷേത്രാചാര്യൻ ഡോ.കെ.വി. സുഭാഷ് തന്ത്രിയും മറ്റു ഗുരുക്കന്മാരും കുരുന്നുകളുടെ നാവിൽ ആദ്യക്ഷരം കുറിക്കും. ആഘോഷ ദിവസങ്ങളിൽ ക്ഷേത്രമണ്ഡപത്തിൽ കലാപരിപാടികൾ അവതരിപ്പിക്കാനുള്ള അവസരമുണ്ടാകും. ദേവിയുടെ ഒമ്പത് ഭാവങ്ങളിലാണ് പൂജകൾ സാധാരണയായി നടത്തപ്പെടുന്നതെങ്കിലും ഇത്തവണ 11 ദിവസം നീളുമെന്ന പ്രത്യേകതയുമുണ്ട്. ഇത് ഭക്തർക്ക് കൂടുതൽ ഗുണകരമാകുമെന്ന് സുഭാഷ് തന്ത്രി പറഞ്ഞു. ഒക്ടോബർ പത്തിനാണ് പൂജവയ്പ്. അകലങ്ങളിൽ ഉള്ളവർക്ക് കൊറിയർ വഴി പുസ്തകങ്ങൾ ക്ഷേത്രത്തിലേക്ക് അയയ്ക്കാനും സൗകര്യമുണ്ട്. 13ന് നേരിട്ട് വന്ന് പൂജയെടുപ്പിൽ പങ്കെടുക്കാം. അല്ലാത്തപക്ഷം കൊറിയറായി പുസ്തകങ്ങൾ തിരിച്ചയച്ച് കൊടുക്കും. ജാതിമത ഭേദമെന്യേ ഏവർക്കും ക്ഷേത്രച്ചടങ്ങുകളിൽ പങ്കെടുക്കാം.