കൊടുങ്ങല്ലൂർ : ഗാന്ധി ജയന്തി ദിനത്തിൽ എടവിലങ്ങ് പഞ്ചായത്തിലെ കടലോരം ക്ലീനായി. നാഷണൽ സർവീസ് സ്‌കീം, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ്, തൊഴിലുറപ്പ്, കുടുംബശ്രീ, ഹരിത കർമ്മസേന, യുവജന ക്ലബ്ബുകൾ, രാഷ്ട്രീയപാർട്ടികൾ, കോസ്റ്റൽ പൊലീസ് എന്നിവരെല്ലാം ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായതോടെയാണ് കടലോരം ക്ലീനായത്. തീരസുരക്ഷാ പദ്ധതിയുടെയും എടവിലങ്ങ് പഞ്ചായത്ത് മാലിന്യമുക്ത കേരള കാമ്പയിന്റെയുടെയും ഭാഗമായാണ് എടവിലങ്ങ് പഞ്ചായത്തിലെ കടൽത്തീരങ്ങൾ ശുചീകരിച്ചത്. മതിലകം ബ്ലോക്ക് പഞ്ചായത്തിലെ ആറ് തീരദേശ ഡിവിഷൻ അംഗങ്ങളുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന തീരസുരക്ഷാ പദ്ധതിയുടെ ഭാഗമായാണ് കടലോരങ്ങൾ ശുചീകരിക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരുന്നത്.
എടവിലങ്ങ് കടലോരത്തെ ശുചീകരണ പ്രവർത്തനങ്ങൾ ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നിഷ അജിതൻ അദ്ധ്യക്ഷയായി. തിരസുരക്ഷാ പദ്ധതിയുടെ ജനറൽ കോ-ഓർഡിനേറ്ററായ ആർ.കെ. ബേബി പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്തോഷ് കോരുചാലിൽ, നൗഷാദ് കറുകപ്പാടത്ത്, ശോഭന ശാർങ്ധരൻ എന്നിവർ സംസാരിച്ചു.
ഇനി മാലിന്യം തള്ളാനാകില്ല