q

ആളൂർ : മാലിന്യമുക്ത പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനായി ഗാന്ധി ജയന്തി ദിനത്തിൽ ആളൂർ പഞ്ചായത്ത് തുടക്കം കുറിച്ചു. വെള്ളാഞ്ചിറ ഇൻഡസ്ട്രീയൽ എസ്റ്റേറ്റിൽ നിർമ്മാണം പൂർത്തീകരിച്ച എം.സി.എഫ് സെന്റർ ഉദ്ഘാടനവും ബെയ്‌ലിംഗ് മെഷിൻ സ്വിച്ച് ഓൺ കർമ്മവും പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ നിർവഹിച്ചു. അദ്ദേഹം മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ് രതി സുരേഷ് അദ്ധ്യക്ഷയായി. ബിന്ദു ഷാജു, ജോസ് മാഞ്ഞൂരാൻ, ഷൈനി തിലകൻ, ജുമൈല സഗീർ, ടി.വി. ഷാജു, രാഖി ശ്രീനിവാസൻ, ബിന്നി തോട്ടാപ്പിള്ളി, കെ.വി. രാജു, ധിപിൻ പാപ്പച്ചൻ, ശരണ്യ, മായ എന്നിവർ സംസാരിച്ചു. ആളൂരിന്റെ തെരുവോരങ്ങളിൽ യാതൊരു തരത്തിലുള്ള മാലിന്യങ്ങളും നിക്ഷേപിക്കാൻ അനുവദിക്കുകയില്ലെന്നും മുഴുവൻ ജനവിഭാഗങ്ങളെ അണിനിരത്തി കാമ്പയിൻ വിജയിപ്പിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.