annamanada
1

അന്നമനട: ക്ലീൻ അന്നമനട, ഗ്രീൻ അന്നമനട പദ്ധതിയുടെ ഭാഗമായി മാലിന്യമുക്ത അന്നമനടയ്ക്കായി ജനകീയ കാമ്പയിനും ശുചിത്വ പദയാത്രയും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ് ഉദ്ഘാടനം ചെയ്തു. സിന്ധു ജയൻ, ടി.കെ. സതീശൻ, ഷീജ നസീർ, ടി.കെ. ബൈജു, ജോബി ശിവൻ, ടി.വി. സുരേഷ് എന്നിവർ പങ്കെടുത്തു.