 
തളിക്കുളം : തളിക്കുളം പഞ്ചായത്തിന്റെയും നെഹ്‌റു യുവകേന്ദ്രയുടെയും എൻ.എസ്.എസിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്‌നേഹതീരം ബീച്ച് പാർക്കിൽ ഗാന്ധി ജയന്തി ദിനത്തിൽ മാലിന്യമുക്ത കാമ്പയിൻ സംഘടിപ്പിച്ചു. സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നായി 600 ൽപരം എൻ.എസ്.എസ് യൂണിറ്റ് വിദ്യാർത്ഥികളും തളിക്കുളം പഞ്ചായത്തിലെ ഹരിത കർമ്മ സേന അംഗങ്ങളും പങ്കെടുത്തു. തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത അദ്ധ്യക്ഷയായി. പി.എം. അഹമ്മദ്, സി. ബിൻസി, രഞ്ജിത്ത് വർഗീസ്, വി.കെ. രമ്യ, ഒ. നന്ദകുമാർ, പി.കെ. അനിത, എ.എം. മെഹബൂബ്, ബുഷറ അബ്ദുൾ നാസർ, ഐ.എസ്. അനിൽകുമാർ, ഷാജി ആലുങ്ങൽ, സന്ധ്യ മനോഹരൻ, ബിന്നി അറയ്ക്കൽ, പീതാംബരൻ, ചന്ദ്രമണി, സിനി, മുജീബ്, ടി.എ. സുജിത്ത് എന്നിവർ സംസാരിച്ചു.