1

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വത്തിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ നവരാത്രി മഹോത്സവം ഇന്ന് മുതൽ 13 വരെ ക്ഷേത്ര കിഴക്കേ ഗോപുര നടയിൽ പ്രത്യേക സജ്ജമാക്കിയ വേദിയിൽ ആഘോഷിക്കും. എഴുപതിൽപരം ഇനങ്ങളിലായി കേരളത്തിനകത്തും പുറത്തുമുള്ള 700ൽപരം കലാകാരന്മാർ പങ്കെടുക്കും. സംഗമേശന്റെ തിരുവുത്സവം പോലെയാണ് നവരാത്രി മഹോത്സവവും കലാസ്വാദകർക്ക് വേണ്ടി ഒരുക്കിയിട്ടുള്ളതെന്ന് ദേവസ്വം ചെയർമാൻ അഡ്വ.സി.കെ.ഗോപി അറിയിച്ചു. മന്ത്രി ഡോ.ആർ.ബിന്ദു ഇന്ന് വൈകിട്ട് 5.30ന് നവരാത്രി മഹോത്സവം ഉദ്ഘാടനം ചെയ്യും. ദിവസവും വൈകിട്ട് 5.30 മുതൽ പരിപാടികൾ ആരംഭിക്കും. കൂടൽമാണിക്യം ദേവസ്വം ബോർഡ് ഭരണസമിതി അംഗങ്ങളായ ഡോ.മുരളി ഹരിതം, അഡ്വ.അജയകുമാർ, രാഘവൻ മുളങ്ങാടൻ, ബിന്ദു, അഡ്മിനിസ്‌ട്രേറ്റർ ഉഷാനന്ദിനി എന്നിവരും പങ്കെടുത്തു.