 
തൃശൂർ : സിനിമ-നാടക സംവിധായകൻ മോഹൻ രാഘവന്റെയും നാടക പ്രവർത്തകൻ കെ.കെ.സുബ്രഹ്മണ്യന്റെയും സ്മരണാർത്ഥം കുഴിക്കാട്ടുശ്ശേരി ഗ്രാമിക കലാവേദി ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് (10,000 രൂപ) നാടക പ്രവർത്തകൻ സുനിൽ ജി.വക്കം അർഹനായി. 26ന് നാലിന് കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ നടക്കുന്ന സമർപ്പണ ചടങ്ങ് സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്യും. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ബീന ആർ.ചന്ദ്രൻ പുരസ്‌കാരം സമർപ്പിക്കും. തുടർന്ന് നാടകാവതരണവും ഉണ്ടാകുമെന്ന് ഗ്രാമിക പ്രസിഡന്റ് പി.കെ.കിട്ടൻ, ട്രഷറർ സി.മുകുന്ദൻ, ജൂറിയംഗങ്ങളായ ശശിധരൻ നടുവിൽ, വി.ഡി.പ്രേം പ്രസാദ് എന്നിവർ പറഞ്ഞു.