1
ടി.എൻ. പ്രതാപൻ രചിച്ച 'അച്ഛൻ വന്ന് വിളക്കൂതി ' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനച്ചടങ്ങിൽ ഡോ. അബ്ദുസമദ് സമദാനി എം.പി പ്രസംഗിക്കുന്നു.

തൃശൂർ: ഗാന്ധിജിയെയും ടാഗോറിനെയും നിഷ്‌കാസനം ചെയ്യുകയാണെന്നും ഗാന്ധി സ്റ്റാമ്പ് കിട്ടാതായത് യാദൃച്ഛികമല്ലെന്നും കഥാകൃത്ത് ടി.പത്മനാഭൻ. കോൺഗ്രസ് നേതാവ് ടി.എൻ.പ്രതാപൻ എഴുതിയ 'അച്ഛൻ വന്ന് വിളക്കൂതി' പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണാധികാരികളുടെ ഭാഗത്ത് നിന്നുള്ള ബോധപൂർവശ്രമമാണിത്. വിശപ്പ് അറിയാതിരിക്കാൻ താനും പുസ്തകങ്ങൾ വായിച്ച ഒരു കാലമുണ്ടായിരുന്നുവെന്നും പത്മനാഭൻ പറഞ്ഞു. എം.പി.അബ്ദുസമദ് സമദാനി പുസ്തകം ഏറ്റുവാങ്ങി. സാഹിത്യ അക്കാഡമി സെക്രട്ടറി സി.പി.അബൂബക്കർ, അശോകൻ ചെരുവിൽ, ഡോ.പി.വി.കൃഷ്ണൻ നായർ, ഇ.കെ.നരേന്ദ്രൻ, ശ്രീമൂലനഗരം മോഹൻ, വി.കെ.അറിവഴകൻ, തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്, എം.പി.സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.