 
തൃശൂർ: നടത്തറ പഞ്ചായത്തിലെ പോലൂക്കര എം.സി.എഫ് കെട്ടിടത്തിന്റെ പൂർത്തിയായ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.രാജൻ നിർവഹിച്ചു. നടത്തറ പഞ്ചായത്ത് കേരള ശുചിത്വ മിഷൻ ജനകീയാസൂത്രണം 2024-25 പദ്ധതിയിലുൾപ്പെടുത്തി 15 ലക്ഷം രൂപ വകയിരുത്തിയാണ് എം.സി.എഫ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. പഞ്ചായത്തിലെ ഹരിതകർമ്മ സേനാംഗങ്ങൾ ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യം സൂക്ഷിച്ചു വയ്ക്കാനും തരംതിരിക്കാനും ആധുനിക സൗകര്യങ്ങളോടെ പോലൂക്കര പൊതുകുളത്തിന് സമീപമുള്ള പുറമ്പോക്ക് ഭൂമിയിലാണ് മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്റർ കെട്ടിടം നിർമ്മിച്ചത്. നടത്തറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.ആർ.രവി മുഖ്യാതിഥിയായി. അനു പി.പ്രഭു റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ.രജിത്ത്, ഇ.എൻ.സീതാലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.