 
മുളങ്കുന്നത്തുകാവ് : കലാസമിതി സ്‌കൂളിൽ ശാസ്ത്രസാഹിത്യ പരിഷത്ത് കോലഴി മേഖലാ ബാലവേദിയുടെ ഗാന്ധിജയന്തി ദിനാഘോഷം പാട്ടുപാടാം കൂട്ടുകൂടാം അവിസ്മരണീയ അനുഭവമായി. വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള ബാലവേദി കുട്ടികളും മേഖലയിലെ പ്രധാന പരിഷത്ത് പ്രവർത്തകരും പങ്കെടുത്ത പരിപാടി നയിച്ചത് പൂർണമായും കുട്ടികളായിരുന്നു. സ്വാഗതപ്രസംഗം, അദ്ധ്യക്ഷത, പ്രഭാഷണം, നന്ദിപ്രകടനം, വിവിധ കലാപരിപാടികൾ ഏറ്റവുമൊടുവിൽ ദേശീയഗാനം എന്നിവയ്ക്ക് നേതൃത്വം നൽകിയത് കുട്ടികൾ ആയിരുന്നു. നിരഞ്ജൻ അദ്ധ്യക്ഷത വഹിച്ചു. പി.ജെ.ശ്രേയ ഗൗരി നന്ദൻ, അനാമിക പ്രമോദ്, പി.യു.ഹരി സംസാരിച്ചു. മേഖലാ ബാലവേദി കൺവീനർ പി.കെ.ഉണ്ണികൃഷ്ണൻ, ടി.സത്യനാരായണൻ, ടി.ഹരികുമാർ, ഐ.കെ.മണി, പ്രീത ബാലകൃഷ്ണൻ,വി.കെ.മുകുന്ദൻ, എം.എൻ.ലീലാമ്മ എന്നിവർ നേതൃത്വം നൽകി.