 
തൃശൂർ: ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എല്ലാ വർഷവും നടത്താറുള്ള കേരള ശാസ്ത്ര കോൺഗ്രസ് ഫെബ്രുവരി 7 മുതൽ 10 വരെയുള്ള തീയതികളിൽ മണ്ണുത്തിയിലെ കാർഷിക സർവകലാശാലയിൽ നടക്കും. ഫെബ്രുവരി 8ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാജ്യത്തെ വിവിധ ഗവേഷണ സ്ഥാപനങ്ങളും യൂണിവേഴ്‌സിറ്റികളും പങ്കെടുക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ശാസ്ത്ര പ്രദർശനത്തിനും ശാസ്ത്ര കോൺഗ്രസ് വേദിയാകും. ഇന്ത്യയിലെയും വിദേശത്തേയും വിവിധ ഗവേഷകർ ശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കും. നവംബർ 30 വരെ പങ്കെടുക്കുന്നതിന് രജിസ്‌ട്രേഷൻ നടത്താം. കൂടുതൽ വിവരങ്ങൾക്കായി www.ksc.kerala.gov.in എന്ന വെബ്‌സെറ്റ് സന്ദർശിക്കുക.