വടക്കാഞ്ചേരി: വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർളിക്കാട് വ്യാസ കോളേജിന് മുന്നിൽ തോരണങ്ങൾ സ്ഥാപിക്കുന്നതിനെച്ചൊല്ലി എസ്.എഫ്.ഐ - കെ.എസ്.യു സംഘർഷം. ഏറ്റുമുട്ടിയ വിദ്യാർത്ഥികളെ വടക്കാഞ്ചേരി പൊലീസ് എത്തിയാണ് പിരിച്ചുവിട്ടത്. വിവരമറിഞ്ഞ് സി.പി.എം - കോൺഗ്രസ് നേതാക്കൾ സ്ഥലത്തെത്തി. കോളേജിൽ സംഘർഷം നിത്യസംഭവമാണെന്ന് നാട്ടുകാർ പറയുന്നു. ജനങ്ങളുടെ സ്വൈര്യജീവിതം തകർക്കുകയാണെന്നും ആരോപിച്ചു.