 
തൃശൂർ : അസോസിയേഷൻ ഒഫ് ആട്ടോമൊബൈൽ വർക്ക്‌ഷോപ്‌സ് കേരള തൃശൂരിൽ രൂപീകൃതമായതിന്റെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് ആറിന് തുടക്കം കുറിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുതുവറ സി.എൻ.ബാലകൃഷ്ണൻ സപ്തതി മന്ദിരത്തിൽ നടക്കുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ രാവിലെ 10.30ന് കളക്ടർ അർജൂൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഗോപകുമാർ പങ്കെടുക്കും. ജില്ലയിലെ 27 യൂണിറ്റുകളിലായി 3,115 പേരാണ് ജില്ലയിൽ ഉള്ളതെന്ന് ഭാരവാഹികൾ പറഞ്ഞു. ചടങ്ങിൽ ആദ്യകാല പ്രവർത്തകരെ ആദരിക്കും. ജില്ലാ പ്രസിഡന്റ് എം.കെ.മുരളീധരൻ, സെക്രട്ടറി വർഗീസ് ഇരിമ്പൻ, ഒ.എസ്.മണികണ്ഠൻ, പി.ആർ.റോയി, എം.വി.ജോസഫ് എന്നിവർ പങ്കെടുത്തു.