palam
1

കൊടുങ്ങല്ലൂർ : അതിവേഗം നിർമ്മാണ പ്രവർത്തനങ്ങൾ മുന്നേറി അഴീക്കോട്- മുനമ്പം പാലം. അഴീക്കോട് ഭാഗത്ത് പാലത്തിന്റെ സ്ലാബുകളുടെയും ബീമുകളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗമാണ് പുരോഗമിക്കുന്നത്. കായൽ ഭാഗത്തെ പൈലിംഗ് പ്രവർത്തനങ്ങളിൽ 80% പൂർത്തീകരിക്കുകയും ബാക്കിയുള്ളതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ നടക്കുകയുമാണ്. കായലിന് കുറുകെ സ്ഥാപിക്കുന്നതിനുള്ള ബോക്‌സ് ഗാർഡറിന്റെ ആദ്യ സെഗ്മെന്റിന്റെ കോൺക്രീറ്റിംഗ് പ്രവർത്തനങ്ങളാണ് ഇന്നലെ ആരംഭിച്ചത്. കേരളത്തിൽ തന്നെ ആദ്യമായാണ് ഇത്തരത്തിലുള്ള സെഗ്മെന്റൽ ബോക്‌സ് ഗർഡർ ലോഞ്ചിംഗ് രീതി ഉപയോഗിച്ചുള്ള പാലം നിർമ്മാണം അവലംബിച്ചിട്ടുള്ളത്. ഈ രീതി പാലം നിർമ്മാണത്തിന്റെ വേഗത കൂട്ടുന്നതിനും പരമ്പരാഗത രീതിയിൽ നിർമ്മാണം നടത്തുമ്പോൾ ഉണ്ടാകുന്ന നിർമ്മാണമാലിന്യങ്ങൾ കായലിൽ നിക്ഷേപിക്കപ്പെടുന്നത് ഒഴിവാക്കുകയും ചെയ്യും. നിർമ്മാണം പരിസ്ഥിതി സൗഹൃദമാകുന്നതിനൊപ്പം നിലവിൽ മത്സ്യബന്ധന ബോട്ടുകളുടെ സഞ്ചാരം സാദ്ധ്യമാകാത്ത രീതിയിൽ ക്രമീകരിക്കാനും സാധിക്കും.
ബോക്‌സ് ഗർഡറിന്റെ ആദ്യ സെഗ്മെന്റിന്റെ കോൺക്രീറ്റിംഗ് കാണാനും നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താനും ഇ.ടി. ടൈസൺ എം.എൽ.എ സ്ഥലം സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ, നജ്മൽ ഷക്കീർ, സുഗത ശശിധരൻ, ലിജി, ഇ.ഐ. സജിത്ത്, ഐ.എസ്. മൈഥിലി, ടി.പി. ബിബിൻ, നവനീത് ഭാസ്, സീഗൻ പോൾ, ആതിര പ്രദീപ്, കരാറുകാരായ ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ പ്രതിനിധികളും എന്നിവരും ഒപ്പമുണ്ടായിരുന്നു.

നിർമ്മാണം പൂർത്തിയായവ