peeth

തൃശൂർ: മഹാത്മാഗാന്ധിയുടെ 155-ാമത് ജന്മദിനത്തോട് അനുബന്ധിച്ച് കസ്തൂർബാ ട്രസ്റ്റ്, സർവോദയ മണ്ഡലം, ഗാന്ധി പീസ് ഫൗണ്ടേഷൻ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ ഗാന്ധി - കസ്തൂർബാ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന, സർവമത പ്രാർത്ഥന, ഗാന്ധി സന്ദേശ പദയാത്ര, വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ഗാന്ധിജയന്തി, പൊതുസമ്മേളനം എന്നിവ നടന്നു. സർവോദയ ദർശൻ ചെയർമാൻ എം.പീതാംബരൻ, കോർപ്പറേഷൻ കൗൺസിലർ വിനീഷ് തയ്യിൽ, ഉപദേശക സമിതി അംഗം കെ.എം.സിദ്ധാർത്ഥൻ, കസ്തൂർബാ വിദ്യാലയം
പ്രിൻസിപ്പാൾ ടി.എസ്.ലേഖ, പി.എസ്.സുകുമാരൻ, പി.രാജേന്ദ്രൻ, വി.ഐ.ജോൺസൺ, എ.പി.വേണുഗോപാലൻ, മോഹൻ താഴത്ത് പുര, ബേബി മൂക്കൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.