aid-post
1

കൊടുങ്ങല്ലൂർ: എറിയാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നവീകരിച്ച തീരദേശ പൊലീസ് എയ്ഡ് പോസ്റ്റ് നാടിന് സമർപ്പിച്ചു. നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ വന്നുപോകുന്ന അഴീക്കോട് ജെട്ടി ഹാർബറിനോട് ചേർന്നാണ് പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ചെറിയ കെട്ടിടം 4.5 ലക്ഷം രൂപ ചെലവഴിച്ച് പഞ്ചായത്ത് നവീകരിച്ചത്. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി എയ്ഡ് പോസ്റ്റിലൂടെ 24 മണിക്കൂറും സേവനം നൽകുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ തീരസുരക്ഷയുടെ ഭാഗമായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച സി.സി.ടി.വി ക്യാമറയുടെ കൺട്രോൾ യൂണിറ്റും ഇവിടെയാണ് ഒരുക്കിയിട്ടുള്ളത്.
ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ അദ്ധ്യക്ഷനായി. സുഗത ശശിധരൻ, പി.കെ. അസിം , സാറാബി ഉമ്മർ, നജ്മൽ ഷക്കീർ, പി.കെ. മുഹമ്മദ്, സജിത രതീഷ്, പ്രസീന റാഫി, അംബിക ശിവപ്രിയൻ, ജിജി സാബു, സെറീന എ. അലി എന്നിവർ സംസാരിച്ചു.