1

തൃശൂർ: സംവരണ വിഭാഗങ്ങളിലെ മെറിറ്റ് ഉള്ള വിദ്യാർത്ഥികൾക്ക് പൊതുവിഭാഗത്തിൽ പ്രവേശനം നൽകണമെന്ന സുപ്രീം കോടതിയുടെ സുപ്രധാന വിധി അടിയന്തരമായി നടപ്പാക്കാൻ സർക്കാർ നിലപാട് സ്വീകരിക്കണമെന്ന് അഖില കേരള എഴുത്തച്ഛൻ സമാജം സംസ്ഥാന പ്രസിഡന്റ് പി.ആർ.സുരേഷ്. സംസ്ഥാന സമിതി ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംവരണാനുകൂല്യം ഉണ്ടായിട്ടും ദളിത് പിന്നാക്ക വിദ്യാർത്ഥികൾക്ക് രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടാൻ വലിയ ബുദ്ധിമുട്ട് നേരിടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന ജനറൽ സെക്രട്ടറി വി.എ.രവീന്ദ്രൻ അദ്ധ്യക്ഷനായി. ട്രഷറർ ശശികുമാർ, ജില്ലാ പ്രസിഡന്റ് കെ.കെ ജയറാം, ജയകൃഷ്ണൻ ടി.മേപ്പിള്ളി , രാമചന്ദ്രൻ താണിക്കുടം, ടി.കെ.ഗോവിന്ദൻ എഴുത്തച്ഛൻ, പി.എസ്.രാജൻ, ടി.ബി.വിജയകുമാർ, ബീന ലക്ഷ്മണകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. 42 അംഗ ജില്ലാ കമ്മിറ്റിയെയും 20 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.