 
നന്തിപുലം: സർവീസ് സഹകരണ ബാങ്ക് പുതുതായി നിർമ്മിച്ച ഹെഡ് ഓഫീസ് മന്ദിരം കെ. രാധാകൃഷ്ണൻ എം.പി ഉദ്ഘാടനം ചെയ്തു. കെ.കെ. രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ എന്നിവർ വിശിഷ്ടതിഥികളായി. ബാങ്ക് പ്രസിഡന്റ് അഡ്വ. എം.എൻ. ജയൻ, സെക്രട്ടറി കെ.എ. വിധു എന്നിവർ സംസാരിച്ചു.