കൊടകര : കാവുംതറ പുതുശ്ശേരിതാഴത്ത് കോയ ഗുരുക്കൾ (80) നിര്യാതനായി. സംസ്‌കാരം നടത്തി. സി.പി.എം കൊടകര മുൻ ഏരിയ കമ്മറ്റി അംഗവും ലോക്കൽ സെക്രട്ടറിയുമായിരുന്നു. ഭാര്യ : പരേതയായ സാറ. മക്കൾ : വാഹിദ് (എസ്.പി, ഇന്റലിജൻസ് സെക്യൂരിറ്റി, തിരുവനന്തപുരം), വാഹിദ (ആരോഗ്യ വകുപ്പ് ജീവനക്കാരി). മരുമകൾ : നിഷിത. സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വർഗ്ഗീസ്, സംസ്ഥാന കമ്മറ്റി അംഗം എം.കെ.കണ്ണൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ യു.പി.ജോസഫ്, കെ.കെ.രാമചന്ദ്രൻ എം.എൽ.എ, മന്ത്രി കെ.രാജൻ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, സി.പി.എം ജില്ല കമ്മറ്റി അംഗങ്ങളായ പ്രൊഫ.സി.രവീന്ദ്രനാഥ്, ബി.ഡി.ദേവസി, പി.ബാലചന്ദ്രൻ എം.എൽ.എ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു.