gandhi

തൃശൂർ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനത്തിൽ ആദരമറിയിച്ച് ആൽഫ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ നഗരത്തിൽ ശാന്തിയാത്രയും ഭജനയും നടത്തി. ആൽഫ പാലിയേറ്റീവ് കെയറിന്റെ 14 കേന്ദ്രങ്ങളിൽ നിന്നുള്ള സന്നദ്ധപ്രവർത്തകരുടെ കൂട്ടായ്മയിലായിരുന്നു ഗാന്ധി ജയന്തി ദിനാചരണം. തൃശൂർ തെക്കേ ഗോപുരനടയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ സംഗമിച്ച നാനൂറിലേറെ ശുഭ്രവസ്ത്രധാരികളായ സന്നദ്ധപ്രവർത്തകർ വിവിധ ഫ്‌ളോട്ടുകളുടെ അകമ്പടിയോടെ രാവിലെ 10ന് സ്വരാജ് റൗണ്ട് ചുറ്റി തെക്കേ ഗോപുരനടയിൽ തിരികെയെത്തി.

ആൽഫ പാലിയേറ്റീവ് കെയർ ചെയർമാൻ കെ.എം.നൂറുദീൻ ദിനാചരണ സന്ദേശം നൽകി. വിവിധ ലിങ്ക് സെന്റർ ഭാരവാഹികൾ, പ്രോഗ്രാം കൺവീനർമാരായ ബാബു പാനികുളം, തോമസ് തോലത്ത്, ഇന്ദിര ശിവരാമൻ, കെ.എ.കദീജാബി, സുരേഷ് ശ്രീധരൻ തുടങ്ങിയവർ നേതൃത്വം നൽകി.