ചേലക്കര: ചേലക്കര സെന്റ് ജോർജ് യാക്കോബായ സുറിയാനി പുത്തൻപള്ളിയുടെ ഗോൾഡൻ ജൂബിലി ആഘോഷ സമാപനം ഞായറാഴ്ച രാവിലെ 11ന് നടത്തും. സമാപന സമ്മേളനം കെ. രാധാകൃഷ്ണൻ എം.പി ഉദ്ഘാടനം ചെയ്യും. കുരിയാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷനാകും. ഒരു വർഷം നീളുന്ന വിവിധ കർമ്മ പരിപാടികൾ പൂർത്തീകരിച്ചുകൊണ്ടായിരുന്നു ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ നടന്നതെന്ന് വാർത്താ സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. ഫാ. കുര്യാക്കോസ് വൈദ്യൻപറമ്പിൽ, ട്രസ്റ്റി ആൻഡ് കൺവീനർ പി.വി. ഷാജൻ, ജോയിന്റ് കൺവീനർ വിൽസൺ മേക്കാട്ടുകുളം, കമ്മിറ്റി അംഗം സി.ജി. ബിനോരാജ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.