പാവറട്ടി: നാടൻപാട്ടിന്റെ കുലപതിയും കേരള ഫോക് ലോർ അക്കാഡമി ഗുരു ശ്രേഷ്ഠ അവാർഡ് ജേതാവുമായ അറുമുഖൻ വെങ്കിടങ്ങിന്റെ ഒന്നാം ചരമവാർഷിക ദിനം ആചരിച്ചു. കരുവന്തലയിൽ നടന്ന ചടങ്ങ് മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചപ്പൻ വടക്കൻ അദ്ധ്യക്ഷനായി.

മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗ്രേസി ജേക്കബ്, അഷറഫ് വലിയകത്ത്, കെ.എസ്. സുരേഷ്, രാജൻ എൻ.വി, റാഫി നീലങ്കാവിൽ, രഞ്ജിനി അനിലൻ, ബിജോയ് പെരുമാട്ടിൽ തുടങ്ങിയവർ സംസാരിച്ചു. വിവിധ മേഖലകളിൽ പ്രതിഭകളായ വിദ്യാരാജൻ ടി.വി (എൻജിനിയറിംഗ്), മണികണ്ഠൻ ആചാരി (വാസ്തു ശാസ്ത്രം), സാരംഗന സഹദേവൻ (ജൂഡോ), സീതലക്ഷ്മി (സംഗീതം), മുരളീധരൻ മുല്ലശ്ശേരി (നാടൻ പാട്ട്) എന്നിവരെ ചടങ്ങിൽ ആദരിച്ചു.

അറുമുഖൻ വെങ്കിടങ്ങിന്റെ കുടുംബാംഗങ്ങളും നാട്ടുകാരും അനുസ്മരണച്ചടങ്ങിൽ പങ്കെടുത്തു. നാടൻ പാട്ടുകളുടെ അവതരണവും ഉണ്ടായിരുന്നു. അറുമുഖൻ വെങ്കിടങ്ങ് ഫോക്‌ലോർ എഡ്യുക്കേഷൻ സെന്ററാണ് ചടങ്ങ് സംഘടിപ്പിച്ചത്.