news-photo-

ഗുരുവായൂർ: മമ്മിയൂർ മഹാദേവക്ഷേത്രത്തിലെ നവരാത്രി മഹോത്സത്തിന് തുടക്കം. നൃത്ത സംഗീതോത്സവം മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി ഉദ്ഘാടനം ചെയ്തു. മമ്മിയൂർ ദേവസ്വം ട്രസ്റ്റ് ബോർഡ് ചെയർമാൻ ജി.കെ. ഹരിഹരകൃഷ്ണൻ അദ്ധ്യക്ഷനായി. ചുമർ ചിത്രാചാര്യൻ മമ്മിയൂർ കൃഷ്ണൻകുട്ടി നായരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്‌കാരം വയലിൻ വിദ്വാൻ ഗുരുവായൂർ ജി.കെ. രാജമണിക്ക് സമ്മാനിച്ചു.

മലബാർ ദേവസ്വം കമ്മിഷണർ ടി.സി. ബിജു മുഖ്യാതിത്ഥിയായി. മണ്ണൂർ രാജകുമാരനുണ്ണി, വാർഡ് കൗൺസിലർ രേണുക ശങ്കർ, എക്‌സിക്യൂട്ടിവ് ഓഫീസർ ഷാജി എൻ, മമ്മിയൂർ ദേവസ്വം ട്രസ്റ്റി ബോർഡ് മെമ്പർ കെ.കെ. ഗോവിന്ദ് ദാസ്, അവാർഡ് നിർണയ കമ്മിറ്റി അംഗം വി.പി. ഉണ്ണിക്കൃഷ്ണൻ, പി.എസ്. ബൈജു തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് പുരസ്‌കാര ജേതാവ് ഗുരുവായൂർ ജി.കെ. രാജാമണിയുടെ വയലിൻ കച്ചേരിയും ഉണ്ടായി. വൈകിട്ട് രമണ ബാലചന്ദ്രന്റെ വീണ കച്ചേരിയും നടന്നു. തുടർന്നുള്ള ദിവസങ്ങളിൽ പ്രശസ്ത സംഗീതജ്ഞരുടെ സംഗീത കച്ചേരിയും നൃത്തനൃത്യങ്ങളും രാവിലെ സരസ്വതി വന്ദനവും, സംഗീതാർച്ചനയും ഉണ്ടാകും.